വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്: മുഹമ്മദ് ഫര്‍ഹാദിനെതിരെ കേസെടുക്കുമെന്ന് പൊലീസ്

ഫേയ്‌സ്ബുക്കില്‍ വിവാദ പരാമര്‍ശം നടത്തിയ മുഹമ്മദ് ഫര്‍ഹാദിനെതിരെ കേസ്

Aiswarya| Last Updated: വ്യാഴം, 9 മാര്‍ച്ച് 2017 (10:45 IST)
ബാലപീഡനത്തെ അനുകൂലിച്ച് ഫേയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുക്കും. ഒരാഴ്ച മുന്‍മ്പ് മുഹമ്മദ് ഫര്‍ഹാദ് എന്ന ഫേയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ബാലപീഡനത്തെ അനുകൂലിച്ചുകൊണ്ടുള്ള
വിവാദപരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടന്നിരുന്നു.

സംഭവത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം മുഹമ്മദ് ഫര്‍ഹാദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിരവധി പരാതികളും ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്
യുവാവിനെതിരെ കേസെടുക്കാന്‍ തയ്യാറായത്. നിത്യവും കാണുന്ന അഞ്ചാംക്ലാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ടെന്നും ആ കുട്ടിക്ക് താന്‍ ദിവസവും മഞ്ചു വാങ്ങിക്കൊടുക്കാറുണ്ടെന്നുമായിരുന്നു യുവാവിന്റെ കമന്റ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :