ആദിവാസി വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ആദിവാസി വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇരിട്ടി| Last Updated: വ്യാഴം, 9 മാര്‍ച്ച് 2017 (15:26 IST)
ആദിവാസി വീട്ടമ്മയെ കാട്ടാന്‍ ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ കോളനി നിവാസി നാരായണന്‍റെ ഭാര്യ അമ്മിണി എന്ന 55 കാരിയാണു ഈ ഹതഭാഗ്യ.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച കാട്ടാനയുടെ ആക്രമണത്തില്‍ നടക്കുന്ന മൂന്നാമത്തെ മരണമാണിത്. പുലര്‍ച്ചെ പ്രഭാതകൃത്യങ്ങള്‍ നിറവേറ്റാന്‍ കുടിലില്‍ നിന്ന് പുറത്തിറങ്ങവേയാണ് ഇരുളില്‍ പതുങ്ങിനിന്ന ഒറ്റയാന്‍ ആക്രമിച്ചത്.

നേരം വെളുത്തിട്ടും അക്രമാസക്തനായ ഒറ്റയാന്‍ പരിസരം വിട്ടുപോയില്ല എന്നത് ജനത്തെ ഭീതിയിലാഴ്ത്തി. ഫലപ്രദമായ സുരക്ഷാ സജ്ജീകരണം നടപ്പാക്കുമെന്ന് എ.ഡി.എം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :