ആറ്റുകാൽ പൊങ്കാല മറയാക്കി മോഷണം; ഒരാൾ പിടിയിൽ

മാലപിടിച്ചുപറിച്ച തമിഴ്നാട് സ്വദേശിനി പിടിയില്‍

തിരുവനന്തപുരം| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (15:15 IST)
ക്ഷേത്രദര്‍ശനത്തിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച 34 കാരിയായ തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂര്‍ പോങ്ങുമ്മൂട് പുളിക്കല്‍ ഭഗവതി ക്ഷേത്ര നടയില്‍ വച്ചായിരുന്നു മധുര തേക്കാണം മരാമ തെരുവില്‍ അച്ചിയെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

പൊങ്കാല നടക്കുന്ന ക്ഷേത്രപരിസരത്തെ തിരക്കിനിടയിലാണ് നാലാഞ്ചിറ ആലുമ്മൂട് സ്വദേശിനി സേതുഭായിയുടെ മൂന്നു പവന്‍റെ മാല ആച്ചി പൊട്ടിച്ചെടുത്തത്. സേതുഭായിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അച്ചിയെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :