1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crime Brance likely to arrest K Sudhakaran

കെ.സുധാകരനെ അറസ്റ്റ് ചെയ്‌തേക്കും

Crime Brance likely to arrest K Sudhakaran
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ സുധാകരന്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. നിയമോപദേശം തേടിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ സുധാകരന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. 
 
കേസില്‍ അറസ്റ്റിന് നീക്കം നടക്കുന്ന സാഹചര്യത്തിലാണ് സുധാകരന്‍ കോടതിയെ സമീപിക്കുന്നത്. കേസില്‍ നാളെ ചോദ്യം ചെയ്യലിനായി കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സുധാകരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അറസ്റ്റിനു തയ്യാറെടുക്കുന്ന അന്വേഷണസംഘം ഇക്കാര്യത്തില്‍ നിയമോപദേശവും തേടിയതായാണ് വിവരം. 
 
അടുത്ത ലേഖനം
സംസ്ഥാനത്ത് വ്യാപക മഴ; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്