തിരുവനന്തപുരം|
jibin|
Last Updated:
വ്യാഴം, 21 മെയ് 2015 (08:59 IST)
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എളമരം കരീമിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണവും, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അച്ചടക്കലംഘനം വീണ്ടും പ്രമേയമായി വരാനും സാധ്യതയുണ്ട്. അതേസമയം എളംമരം കരീമിനെതിരായ ആരോപണം സെക്രട്ടേറിയറ്റ് തള്ളുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം എകെജി സെന്‍ററില്‍ രാവിലെ പത്തുമുതലാണ് യോഗം.
മലബാര്‍ സിമന്റ്സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം സുന്ദരമൂര്‍ത്തി നല്‍കിയ രഹസ്യമൊഴി പ്രകാരം മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ എളംമരം കരീമിനെതിരെ പരാമര്‍ശമുണ്ട്. ആരോപണം പുറത്തുവന്ന ഉടന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലാക്കിയിരുന്നു. ഈ വിഷയവും ചര്‍ച്ചയാകും. കൂടാതെ പാര്‍ട്ടി നേതൃത്വത്തിനെതിരേ കഴിഞ്ഞ ദിവസം വി.എസ് നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയാകും.
വിഭാഗീയത അനുവദിക്കില്ലെന്നും മുളയിലേ നുള്ളുമെന്നും ഇകെ നായനാര്‍ അനുസ്മരണ യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതും വിഎസിന് തിരിച്ചടിയാകും. കരീമിനെതിരായ ആരോപണം സെക്രട്ടേറിയറ്റ് തള്ളുമെങ്കിലും. വിജിലന്‍സ് കേസെടുത്താല്‍ നിയമപരമായി നേരിടാനും പാര്‍ട്ടി തീരുമാനിച്ചേക്കും.
കൂടാതെ അരുവിക്കര ഉപതെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പിനുമുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയായേക്കും.ലീഗ് ബന്ധത്തിന്‍റെ കാര്യത്തില്‍ ഇപി ജയരാജന്‍ നടത്തിയ പ്രസ്താവനയും വിമര്‍ശനവിധേയമാക്കാം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. അരുവിക്കര ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും യോഗത്തിലുണ്ടാവും. പനി ബാധിതനായി വിശ്രമിക്കുന്ന പിണറായി വിജയന്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കില്ല.