അനുബന്ധ വാര്‍ത്തകള്‍
- രാജ്യസഭാസീറ്റ് കേരള കോൺഗ്രസ്സിന് തന്നെ: ഇടതുമുന്നണിയിലെ മുന്നാമത്തെ വലിയകക്ഷി എന്ന സ്ഥാനം
- ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും, തർക്കം മുന്നണിയിൽ ചർച്ച ചെയ്യും: എ കെ ശശീന്ദ്രൻ
- പൊന്നാനിയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം
- പാലാ വിട്ടുകൊടുത്ത് എൽഡിഎഫിൽ തുടരേണ്ടതില്ല: ശരദ് പവാർ കേരളത്തിലേയ്ക്ക്
- മുന്നണി തീരുമാനമെടുക്കട്ടെ: പാലാ സീറ്റിൽ പൊതു ചർച്ചയുടെ ആവശ്യമില്ലെന്ന് ജോസ് കെ മാണി
സിപിഐയുടെ സ്ഥാനാർത്ഥി നിർണയം എൽഡിഎഫ് സീറ്റ് വിഭജനത്തിന് ശേഷം: കാനം
എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയശേഷം മാത്രമെ സിപിഐ സ്ഥാനാർത്ഥി നിർണയചർച്ചകൾ ആരംഭിക്കുകയുള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അടുത്ത മാസം ചേരുന്ന സിപിഐ കൗൺസലിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കി.
മന്ത്രിമാരെയും രണ്ടുതവണ വിജയിച്ചവരെയും ഒഴിവാക്കിയാകും ഇത്തവണ സ്ഥാനാർത്ഥി നിർണയമെന്നാണ് സൂചന. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ,വിഎസ് സുനിൽ കുമാർ,കെ രാജു,പി തിലോത്തമൻ എന്നിവരെ ഒഴിവാക്കിയേക്കും.