ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും, തർക്കം മുന്നണിയിൽ ചർച്ച ചെയ്യും: എ കെ ശശീന്ദ്രൻ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 10 ജനുവരി 2021 (12:58 IST)
പാലക്കാട്: മുന്നണിമാറ്റം ചർച്ച ചെയ്യാൻ ഉദ്ദേശിയ്ക്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻസിപി അംഗങ്ങളുടെ സ്വീകരണയോഗത്തിൽ പങ്കെടുക്കനെത്തിയപ്പോഴാണ് എകെ ശശീന്ദ്രന്റെ പ്രതികരണം. എൽഡിഎഫിൽ ഉറച്ചുനിൽക്കും എന്നും, തന്റെയോ പീതാംബരൻ മാസ്റ്ററുടെയോ നിലപാടുകളിൽ വൈരുധ്യമില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

എൻസിപി ഇടതുമുനണിയിൽ തന്നെ ഉറച്ചുനിൽക്കും. എന്റെയോ ടി പി പിതാംബരൻ മാസ്റ്ററുടെയോ നിലപാടിൽ വൈരുധ്യമില്ല. അന്തിമ തീരുമാനം എടിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. എൻസിപിയിലെ തർക്കം മുന്നണിയിൽ പരിഹരിയ്ക്കും. പാർട്ടിയിലെ തലമുറമാറ്റം എല്ലാവർക്കും ബാധകമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. അതേസമയം യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി ടി പി പീതാംബരനും രംഗത്തുവന്നിരുന്നു. പാല അടക്കമുള്ള നാല് സീറ്റുകളിലും എൻസിപി മത്സരിയ്ക്കും എന്നും പിതാംബരൻ പറഞ്ഞിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :