മുന്നണി തീരുമാനമെടുക്കട്ടെ: പാലാ സീറ്റിൽ പൊതു ചർച്ചയുടെ ആവശ്യമില്ലെന്ന് ജോസ് കെ മാണി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 ജനുവരി 2021 (11:04 IST)
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് സംബന്ധിച്ച് പാർട്ടിയിലോ മുന്നണിയിലോ ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. സീറ്റ് ചർച്ച ആരംഭിയ്ക്കുമ്പോൾ പാർട്ടി നിലപാട് മുന്നണിയെ അറിയിയ്ക്കും എന്നും മുന്നണി ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു. പാല സീറ്റിനെ ചൊല്ലി എൻസിപിയിൽ വിഭാഗീയത ശക്തമാകുന്നതിനിടെയാണ് ജോസ് കെ മാണിയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം കൂടിയുണ്ട്. സീറ്റ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി നിലപാട് ഇടത് മുന്നണിയെ അറിയിക്കും. ഈ വിഷയത്തില്‍ പൊതു ചര്‍ച്ചയുടെ ആവശ്യമില്ല. സീറ്റ് ചര്‍ച്ചയുടെ സമയത്ത് മുന്നണി തീരുമാനം എടുക്കട്ടെ. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിച്ച്‌ മുന്നോട്ട് പോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. യുഡിഎഫിലേയ്ക്ക് ഒരു തിരിച്ചുപോക്കില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :