ശ്രീനു എസ്|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (19:42 IST)
ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപിച്ച് അപ്പോളോ ആശുപത്രിയിലെ ജീവനക്കാരെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് സംഭവം. ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 62കാരിയായ സ്ത്രീയാണ് രോഗ ബാധിതയായി മരണപ്പെട്ടത്.
രോഗ ബാധിതയായ ഇവര്‍ക്ക് ഐസിയുവില്‍ കിടക്ക ലഭിച്ചില്ല. ശ്വാസ തടസമായിരുന്നു ഇവരുടെ ബുദ്ധിമുട്ട്. പിന്നാലെ രോഗി മരിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ ബന്ധുക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. എട്ടുജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ തറയില്‍ രക്തക്കറയൊക്കെ കാണുന്നു.