1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. covid19; People break Lock Down rules in Kottayam

ലോക്ക് ഡൗൺ സമയത്തും ഈസ്റ്ററിനു സാധാനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് ആളുകളുടെ ഒഴുക്ക്, വൻ ജനക്കൂട്ടം; മലയാളി പൊളിയല്ലേ?!

ലോക്ക് ഡൗൺ
കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, നാളെ ഈസ്റ്റർ പ്രമാണിച്ച് നിരവധിയാളുകളാണ് ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് സാധനങ്ങൾ വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയിരിക്കുന്നത്. കോട്ടയത്താണ് സംഭവം വഷളായത്.
 
മത്സ്യമാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലും ജനങ്ങള്‍ തിങ്ങി നിറയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങാനെത്തിയവരെ പ്രത്യേക ക്യൂ തിരിച്ച് നിർത്തി. തിരക്ക് കൂടിയതോടെ പിന്നീട് വന്നവരെ പൊലീസ് തിരിച്ചയച്ചു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ്, 7 പേർക്ക് രോഗം വന്നത് സമ്പർക്കം വഴി