1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. 10 year old girl raped in wayanad

വയനാട്ടിൽ സംസാരശേഷി ഇല്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

പൊലീസ്
വയനാട്ടിൽ സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. കൽപ്പറ്റയിലെ അമ്പലവയലിലാണ് സംഭവം. സംസാരശേഷിയില്ലാത്ത പത്തുവയസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
കുട്ടിയുടെ മാതാപിതാക്കൾ വിറക് ശേഖരിക്കാൻ പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ പരിശോധിച്ചപ്പോൾ ജനനേന്ദ്രിയത്തില്‍നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന.
അടുത്ത ലേഖനം
കൊവിഡ് 19 സ്ഥിരീകരിച്ച യുവതി പ്രസവിച്ചു; സംഭവം കണ്ണൂരിൽ