അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് വാക്‌സിന്‍ മൂക്കിലൊഴിക്കാം ! ആദ്യഘട്ട പരീക്ഷണം വിജയം
- ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു ആഘോഷവും വേണ്ട, നിരീക്ഷണം കടുപ്പിക്കും; ഓണത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍
- ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിഡ് കുട്ടികളുടെ അസുഖമാകും; പുതിയ പഠനം
- സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ സ്ഥലങ്ങളില്‍; മലപ്പുറത്ത് സ്ഥിതി രൂക്ഷം
- 20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് രോഗികള്‍ ! ആശങ്കയായി റിപ്പോര്‍ട്ട്
വയനാട് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല; 18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കിയെന്ന് കലക്ടര്‍
വയനാട് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായെന്ന് കലക്ടര്‍ അദീല അബ്ദുള്ള. വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്‍കിയെന്ന് കലക്ടര്‍ പറഞ്ഞു. കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്‌സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദീല അബ്ദുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജില്ലയില്‍ 6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 2,13,311 പേര്‍ക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്‌സിന്‍ നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.