ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു ആഘോഷവും വേണ്ട, നിരീക്ഷണം കടുപ്പിക്കും; ഓണത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍

രേണുക വേണു| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (08:27 IST)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓണം ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കും. നിരീക്ഷണം ശക്തമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു ആഘോഷവും വേണ്ടെന്ന് പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. ഏറ്റവും ചുരുങ്ങിയ രീതിയില്‍ ആയിരിക്കണം ആഘോഷങ്ങള്‍ നടത്തേണ്ടതെന്ന് ഡിജിപി പറഞ്ഞു. ഓണാഘോഷം പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെയായിരിക്കണം. ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിപി പറഞ്ഞു. ഓണം നാളുകളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കാനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :