സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ സ്ഥലങ്ങളില്‍; മലപ്പുറത്ത് സ്ഥിതി രൂക്ഷം

രേണുക വേണു| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (10:21 IST)

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. കൂടുതല്‍ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ വിവരം അനുസരിച്ച് സംസ്ഥാനത്ത് 566 വാര്‍ഡുകളാണ് ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പരിധിയിലുള്ളത്. പ്രതിവാര രോഗവ്യാപനതോത് എട്ടിന് മുകളിലുള്ള വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. നേരത്തെ ഇത് പത്തിന് മുകളിലുള്ള വാര്‍ഡുകളിലായിരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാര്‍ഡുകള്‍, 171 എണ്ണം. പാലക്കാട് 102 വാര്‍ഡുകളാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പരിധിയിലുള്ളത്. ഇടുക്കി ജില്ലയില്‍ ഒരിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ല.

അതേസമയം, കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് കൂടുതല്‍ ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം 23,500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ശതമാനമായി ഉയര്‍ന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :