1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid vaccine second dry run win kerala

ഡ്രൈറണ്‍ 14ജില്ലകളിലും വിജയകരം; വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കേരളം

Dry Run
ഡ്രൈറണ്‍ 14ജില്ലകളിലും വിജയകരമെന്ന് ആരോഗ്യവകുപ്പ്. വാക്‌സിനെത്തിയാല്‍ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്ഥാനം സജ്ജമായതായും അധികൃതര്‍ അറിയിച്ചു. അഞ്ചുലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. 3.51ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൂനെയില്‍ നിന്ന് വിമാനം വഴി ചെന്നൈ എത്തുന്ന വാക്‌സിനാണ് പിന്നീട് കേരളത്തിലെത്തുന്നത്.
 
അതേസമയം ഇന്നുമുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. പൂനെയില്‍നിന്ന് വിമാനത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത്. സബ്‌സെന്ററുകളില്‍ എത്തിച്ച ശേഷം 37വിതരണ കേന്ദ്രങ്ങളില്‍ മാറ്റും.
അടുത്ത ലേഖനം
രാമക്ഷേത്ര നിർമ്മാണത്തിനായി 10 രൂപ വീട് കയറി ശേഖരിക്കാൻ ബിജെപി, മഹാരാഷ്ട്രയിൽ ധനശേഖരണം 15ന്