കോവിഡ് മഹാമാരി ഉണ്ടാക്കിയ ലോക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണിത്: ഗവര്‍ണര്‍

ശ്രീനു എസ്| Last Modified വെള്ളി, 8 ജനുവരി 2021 (10:42 IST)
കോവിഡ് മഹാമാരി ഉണ്ടാക്കിയ ലോക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണിതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിതെന്നും 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. 14ാം നിയമസഭയുടെ 22ാം സഭാ സമ്മേളനമാണ് നടക്കുന്നത്.

അതേസമയം നയപ്രഖ്യാപനം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ തടസം നില്‍ക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :