അഭിറാം മനോഹർ|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (18:28 IST)
മഴക്കാലത്ത് എക്കാലവും ദുരിതം അനുഭവിക്കുന്നവരാണ് ചെല്ലാനം നിവാസികൾ. കടുത്ത കടൽക്ഷോഭം കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുള്ള ഈ പ്രദേശം ദുരിതങ്ങളിലൂടെയാണ് ഓരോ മഴക്കാലത്തും കടന്നുപോകുന്നത്. എന്നാൽ മണ്‍സൂണ്‍ കനത്തിട്ടും ചെല്ലാനത്ത് കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ് എന്നതാണ് നിലവിലെ അവസ്ഥ. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതിയാണ് ഇതിന് വഴിയൊരുക്കിയത്. 344
കോടി
രൂപയുടെ
തീരസംരക്ഷണ
പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്നത്.
ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭത്തില്‍ നിന്നു സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചു.
ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡ് നിര്‍മാണം നിര്‍വഹിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള ആന്റി സീ ഇറോഷന്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ മേല്‍നോട്ടം.
2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണമാണ് ലക്ഷ്യം. നിലവില്‍ 40 ശതമാനം പൂര്‍ത്തിയായി. നിര്‍മാണം കഴിഞ്ഞ പ്രദേശങ്ങളിലെ വാക് വേ നിര്‍മാണം മഴക്കാലത്തിനു ശേഷം തുടരും.
ടെട്രാപോഡ് നിര്‍മാണം ആദ്യഘട്ടം പുരോഗമിക്കുന്നതിന് ഒപ്പം തന്നെ രണ്ടാംഘട്ട പദ്ധതിയും ആരംഭിക്കാനാണ് നിലവിലെ തീരുമാനം. രണ്ടാം ഘട്ടത്തിലേക്കുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ 10 കിലോമീറ്ററില്‍ അധികം ദൂരം കടല്‍ത്തീരത്തിനു സംരക്ഷണം ഒരുങ്ങും. കണ്ണമാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ടാംഘട്ടത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കും.
ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്തുനിന്ന് ആരംഭിച്ച് വടക്ക് പുത്തന്‍തോട് ബീച്ച് വരെയാണ് ആദ്യഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി ചെല്ലാനം ബസാറില്‍ ആറു പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കുന്നുണ്ട്. രണ്ടര മീറ്ററോളം ഉയരത്തില്‍ കരിങ്കല്ല് പാകിയതിനു മുകളിലായാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്.
20,235 ടെട്രാപോഡുകള്‍
നിലവില്‍ നിര്‍മിച്ചു കഴിഞ്ഞു. 3,50,323 മെട്രിക് ടണ്‍ കല്ല് ഇതിനായി ഉപയോഗിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 6.6 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാതയും നിര്‍മ്മിക്കും.
സമുദ്ര നിരപ്പില്‍ നിന്നും 6.10 മീറ്റര്‍ ഉയരത്തിലാണു കടല്‍ ഭിത്തിയുടെ നിര്‍മ്മാണം. ഇതിനു മുകളിലായി 3 മീറ്റര്‍ വീതിയിലാണു നടപ്പാത നിര്‍മ്മിക്കുന്നത്