മൂന്ന് മാസത്തിന് ശേഷം ആദ്യം, സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (20:08 IST)
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്. എറണാകുളത്ത് തന്നെയാണ് ഏറ്റവും അധികം രോഗികളുള്ളത്. 987 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം ബാധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :