ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടുമെന്ന് കെ മുരളീധരൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (15:04 IST)
തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടുമെന്ന് കോൺഗ്രസ് നേതാവ് എം പി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വെച്ച് നേരിട്ട ഇ പി ജയരാജനെതിരെ കേസെടുക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

ഗാന്ധിപ്രതിമയുടെ തല സിപിഎമ്മുകാർ വെട്ടി. അവർ ആർഎസ്എസിന് തുല്യമാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നാണ് സിപിഎം പറയുന്നത്. ഇത് ആഭ്യന്തരവകുപ്പ് പരാജയമാണെന്നതിന് തെളിവാണ്. വിമാനത്തിൽ പ്രതിഷേധിച്ചവർ കാണിച്ചത് ജനവികാരമാണ്. ആയുധമില്ലാതെ മുദ്രാവാക്യം വിളിച്ചവരെ പാർട്ടി സംരക്ഷിക്കും.

തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിട്ടും. പ്രതിപക്ഷത്തിരിക്കുന്നവരാണ് ഞങ്ങൾ. നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടതും ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടതും ഭരണത്തിൽ ഇരിക്കുന്നവരാണ്. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. പോലീസിൽ പരാതി നൽകില്ല. അടിച്ചാൽ തിരിച്ചടിക്കുമെന്നാണ് നയം. മുരളീധരൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :