നടന്നത് വധശ്രമമെന്ന് സർക്കാർ കോടതിയിൽ, വിമാനത്തിൽ പ്രതിഷേധിച്ചവരെ റിമാൻഡ് ചെയ്തു

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (19:01 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജിയ്‌ഡിനെയും നവീൻ കുമാറിനെയും ഈ മാസം 27 വരെയാണ് കോടതി റിമാൻഡ് ചെയ്തത്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇ പി ജയരാജൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതികൾ മുഖ്യമന്ത്രിയെ വാദിൾക്കുമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം ഒരു മൊട്ടുസൂചി പോലും പ്രതിഷേധക്കാരുടെ കയ്യിൽ ഉണ്ടായിരുന്നില്ലെന്നും ഇത്തരമൊരു പ്രതിഷേധം എങ്ങനെ വധശ്രമമാകുമെന്നും പ്രതിഭാഗം വാദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :