അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ നിര്‍മിക്കുന്നത് സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രം
- കൊവിഡ് മൂന്നാം തരംഗം: മരുന്നുകളും സുരക്ഷാ സാമഗ്രികളും സംസ്ഥാനത്ത് നിര്‍മ്മിക്കും
- ബക്രീദ്: കേരളത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവ്
- രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
- സംസ്ഥാനത്ത് ഇന്ന് 13,750 പേർക്ക് കൊവിഡ്, 130 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55
കോവിഡ് കാലത്ത് ഗതാഗത നിയമ ലംഘനം: പിഴയായി 19.35 കോടി രൂപ ലഭിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിലെ കോവിഡ് കാലത്ത് ഗതാഗത നിയമ ലംഘനം വഴിയായി മോട്ടോര്‍ വാഹന വകുപ്പിന് പിഴയായി 19.35 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കൊല്ലം മെയ് വരെയുള്ള 13 മാസ കാലയളവില്‍ ഒട്ടാകെ 19,35,12,065 രൂപയാണ് പിഴ ചുമത്തിയത്.
ഇക്കാലയളവില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ പൊതുഗതാഗതം താത്കാലികമായി നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ തുടരുകയായിരുന്നു. പ്രധാനമായും സിഗ്നല്‍ തെറ്റിക്കുക, അമിതവേഗം, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, സീറ്റു ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ വഴിയാണ് കൂടുതലും പിഴ ഈടാക്കിയത്.
അടുത്ത ലേഖനം