ബക്രീദ്: കേരളത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവ്

രേണുക വേണു| Last Modified ശനി, 17 ജൂലൈ 2021 (10:39 IST)

നാളെ മുതല്‍ കേരളത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ബക്രീദ് പ്രമാണിച്ചാണ് നാളെ മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടെങ്കിലും ആള്‍ക്കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് കടകള്‍ തുറക്കാന്‍ സാധിക്കും. എന്നാല്‍, പൊതുഗതാഗതം ഉണ്ടാകില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :