1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Heavy flood in europe

യൂറോപ്പില്‍ പ്രളയം: മരണം 126 കഴിഞ്ഞു

Heavy Flood
കനത്ത മഴമൂലം യൂറോപ്പില്‍ ഉണ്ടായ പ്രളയത്തില്‍ മരണം 126 കഴിഞ്ഞു. ഇതില്‍ ജര്‍മനിയില്‍ മാത്രം മരിച്ചത് 106 പേരാണ്. അതേസമയം 1300 പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വരുന്നു. പ്രളയക്കെടുതി കൂടുതല്‍ രൂക്ഷമായത് ജര്‍മനിയിലും ബല്‍ജിയത്തിലുമാണ്.
 
ബല്‍ജിയത്തില്‍ 18 പേര്‍ മരണപ്പെടുകയും 19 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 200 വര്‍ഷത്തിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പ്രളയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പ്രളയം രൂക്ഷമാണ്. 
അടുത്ത ലേഖനം
20 വര്‍ഷം മുന്‍പ് ദത്തെടുത്ത മൂന്നുപെണ്‍മക്കളുടെ വിവാഹം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി