സംസ്ഥാനത്ത് ഒരാഴ്‌ച്ച കൂടി നിയന്ത്രണങ്ങൾ, ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 29 ജൂണ്‍ 2021 (17:17 IST)
നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്‌ച്ചകൂടി തുടരാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും.പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ 12 വരെ ബി കാറ്റഗറിയിലും 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറിയിലുമായിരിക്കും. ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ കൊണ്ടുവരാനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :