അനുബന്ധ വാര്‍ത്തകള്‍
- കക്കൂസില്‍ വാറ്റ്, പൊലീസ് പിടിക്കാനെത്തിയപ്പോള്‍ ക്വാറന്റൈനിലാണെന്ന് പറഞ്ഞു; വന്നവര്‍ തിരിച്ചുപോയി
- യെല്ലോ ഫംഗസ് ഏറെ അപകടകരം!
- ഹാർബറുകളിൽ നടത്തിയ കൂട്ട പരിശോധനയിൽ 77 പേർക്ക് കോവിഡ്
- കൊവിഡിനെ തുരത്താൻ മന്ത്രവുമായി പൂജാരി: വീഡിയോ
- അച്ഛനും അമ്മയും കൊവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി
മലപ്പുറത്ത് കോവിഡ് വ്യാപനം വീടുകളില്‍; ഗുരുതര സ്ഥിതിവിശേഷം
മലപ്പുറത്തെ കോവിഡ് വ്യാപനം വീടുകളില്‍. വീടുകളില്‍ നിന്നുതന്നെ വന്‍തോതില്‍ രോഗം കുടുംബാംഗങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് കൂടുതല്‍ ഗുരുതര സ്ഥിതിയാണ് ഉണ്ടാക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ഇതാണ്. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ പ്രതീക്ഷിച്ച കുറവില്ല. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.34 ആണ്. എന്നാല്‍, കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21 ആയി കുറഞ്ഞിട്ടുണ്ട്. കൂട്ടുകുടുംബങ്ങള്ക്കുളളില് തന്നെ രോഗം പരക്കുന്നതാണ് മലപ്പുറത്തെ വെല്ലുവിളി. ക്വാറന്റൈന് സൗകര്യമില്ലാത്ത വീടുകളില്‍ നിന്ന് അംഗങ്ങളെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചു.
അടുത്ത ലേഖനം