ശ്രീനു എസ്|
Last Modified തിങ്കള്‍, 24 മെയ് 2021 (21:15 IST)
രാജ്യത്തെ ബ്ലാക്ക്,വൈറ്റ് ഫംഗസ് ബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ യെല്ലോ ഫംഗസും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഘാസിയാബാദിലാണ് യെല്ലോ ഫംഗസിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട ചെയ്തത്. 45 വയസ്സുകാരനില്‍ നടത്തിയ എന്‍ഡോസ്‌കോപ്പിയുലുടെയാണ് യെല്ലോ ഫംഗസ് ബാധയാണെന്ന് കണ്ടെത്തിയത്. സാധാരണയായി ഇത് ഉരഗങ്ങളിലാണ് കണ്ടുവരുന്നതെന്നും താന്‍ ആദ്യമായാണ് യെല്ലോ ഫംഗസ് ബാധ മനുഷ്യരില്‍ കാണുന്നതെന്നും ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍ ബി പി ത്യാഗി പറഞ്ഞു.
മനുഷ്യരിലെ യെല്ലോ ഫംഗസ് ബാധയെ പറ്റിയുള്ള അറിവ്
കൂടുതലായെന്നും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ബ്ലാക്ക്,വൈറ്റ് ഫംഗസുകളെക്കാള്‍ കൂടുതല്‍ അപകടകാരിയായേക്കാം. വൃത്തിഹീനമായ അന്തരിക്ഷമാണ് ഇത്തരം ഫംഗസുകള്‍ക്ക് കാരണം. അതുപോലെ തന്നെ കൂടിയ ഈര്‍പ്പവും ഇതിന് കാരണമാകാം.