അനുബന്ധ വാര്‍ത്തകള്‍
- മുക്കുപണ്ടം പണയം വച്ച് 35000 രൂപ തട്ടിയെടുത്തയാൾ പിടിയിൽ
- ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി, താറാവുകളെ കൊന്നൊടുക്കും, മുട്ടയും മാംസവും വാങ്ങുന്നതിന് വിലക്ക്
- വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകൾക്ക് ആശ്വാസം
- തൃശൂര്‍ താലൂക്ക് പരിധിയില്‍ നാളെ പ്രാദേശിക അവധി
- സംസ്ഥാനത്ത് ഞായറാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നു; ജാഗ്രത വേണം
അതേസമയം മഴക്കാലം മുന്‍നിര്‍ത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു
കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നതായി ഐഎംഎ. സര്‍ക്കാര്‍, സ്വകാര്യ മേഖല എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ചേര്‍ന്ന് ഐഎംഎയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍. ഏപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയില്‍ ഏഴ് ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി.
എന്നാല്‍ ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി. കോവിഡ് വീണ്ടും സജീവമാകുന്നതില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം മഴക്കാലം മുന്‍നിര്‍ത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.