മുക്കുപണ്ടം പണയം വച്ച് 35000 രൂപ തട്ടിയെടുത്തയാൾ പിടിയിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (20:47 IST)
തിരുവനന്തപുരം : മുക്കുപണ്ടം പണയം വച്ചു 35000 രൂപാ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വെട്ടുകാട് മാധവപുരം പള്ളിക്കടുത്ത് കൊച്ചു കണ്ണൻ എന്ന മനു (30) ആണ് പോലീസിൻ്റെ പിടിയിലായത്.

കൊച്ചു വേളിക്കു സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായിരുന്നു ഇയാൾ തട്ടിപ്പു നടത്തിയത്. 8 ഗ്രാം വരുന്ന ബ്രേസ്ലെറ്റാണ് സ്വർണ്ണമെന്നു പറഞ്ഞ് ഇയാൾ പണയം വച്ചു പണം തട്ടിയത്.

ഇയാൾ പണവുമായി പോയ ശേഷമാണ് വിദഗ്ധ പരിശോധനയിൽ ഇത് മുക്കുപണ്ടം ആണെന്നു തിരിച്ചറിഞ്ഞത്.. തുടർന്ന് വലിയതുറ പോലീസിൽ പരാതി നൽകി. ' വലിയതുറ പോലീസ് എസ്. എച്ച് ഒ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :