1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid 19 special

ഏതെങ്കിലും ക്ഷേത്രത്തില്‍ ‘കൊറോണ സംഹാര പൂജ’യുണ്ടോ? Fact Check

കൊറോണ സംഹാര പൂജ
ഏതെങ്കിലും ക്ഷേത്രത്തില്‍ ‘കൊറോണ സംഹാര പൂജ’ ആരംഭിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു ചോദ്യത്തിന് കാരണമുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ‘കൊറോണ സംഹാര പൂജ 3000 രൂപ’ എന്നെഴുതിയിട്ടുള്ള ഒരു വഴിപാട് വിലവിവരപ്പട്ടിക സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് സത്യമാണോ അല്ലയോ എന്നറിയാതെ പലരും ഫോര്‍വേഡ് ചെയ്‌തുവിടുന്നുമുണ്ട്. 
 
എന്നാല്‍ ഇതില്‍ യാതൊരു സത്യവുമില്ല. ഒരു ക്ഷേത്രത്തിലെ വഴിപാട് വിലവിവരപ്പട്ടികയുടെ താഴെ ആരോ ‘കൊറോണ സംഹാര പൂജ 3000 രൂപ’ എന്നുകൂടി എഴുതിച്ചേര്‍ത്ത് വ്യാജമായി നിര്‍മ്മിച്ച ചിത്രമാണ് പ്രചരിക്കുന്നത്. 
 
നിലവില്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലും കൊറോണയ്ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പൂജകള്‍ നടക്കുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
 
അടുത്ത ലേഖനം
രാജ്യത്ത് വലിയ വിഭാഗം ജനങ്ങൾക്ക് കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഐസിഎംആർ