തിരുവനന്തപുരം|
Last Modified ചൊവ്വ, 3 ജൂണ്‍ 2014 (15:35 IST)
അബ്ദുള്ളക്കുട്ടി എംഎല്‍എ പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ പ്രതി സരിത എസ് നായരുടെ മൊഴി കോടതി രേഖപ്പെടുത്തുന്നു.
ക്രിമിനല്‍ നടപടി ചട്ടം 164 അനുസരിച്ച് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തുന്നത്. ജീവനക്കാരെയും സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്‍ അടക്കമുള്ളവരെയും പുറത്താക്കിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ഈ മൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കൈമാറും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് തുടര്‍നടപടികള്‍ നിശ്ചയിക്കുക.
കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് അഞ്ച് പേജുള്ള സരിതയുടെ പരാതി നല്‍കിയത്. ഏഴ് തവണ പലകാരണങ്ങള്‍ പറഞ്ഞ് മൊഴിനല്‍കല്‍ മാറ്റിവെച്ചശേഷമാണ് സരിത തിരുവനന്തപുരം ഒന്നാം നമ്പര്‍ മജിസ്ട്രേറ്റ് കോടതി നല്‍കിയത്. കഴിഞ്ഞ തവണ കോടതി സരിതയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇനിയും മൊഴി നല്‍കാനെത്തിയില്ലെങ്കില്‍ പരാതി റദ്ദാക്കുമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം.