ഹൃദയ വേദനയുമായി സരിത; കേസ് മാറ്റിവച്ചു

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 29 മെയ് 2014 (15:29 IST)
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ എസ് നായര്‍ക്ക് സരിതയ്ക്ക് വീണ്ടും സാവകാശം.
അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്‍കുന്നതിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സാവകാശം നല്‍കിയത്.

നെഞ്ചുവേദനയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് കൊടതി സാവകാശം നല്‍കിയിരിക്കുന്നത്. മൂന്നു ദിവസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. ചികിത്സാ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കോടതി സരിതയ്ക്ക് സാവകാശം നല്‍കിയത്.

അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനൊപ്പം ഇന്നലെ വൈകുന്നേരമാണ് സരിത ആശുപത്രിയിലെത്തിയത്. നടക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് അഡ്മിറ്റാക്കിയ സരിതയ്ക്ക് ഇന്നലെ രക്തപരിശോധനകള്‍ നടത്തി. ഇന്ന് ടിഎംടി പരിശോധന നടത്തി.

കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് പറയുന്ന ബന്ധുക്കള്‍ എന്താ‍ണ് സരിതയുടെ രോഗമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിലും ആശുപത്രി അധികൃതര്‍ സ്ഥിരീകരണമൊന്നും നല്കിയിട്ടില്ല.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :