കൊച്ചി|
Last Modified ബുധന്‍, 28 മെയ് 2014 (16:54 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ഉത്തരവാദിയായ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്‍െറ ഉപാധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് മുന്‍മന്ത്രി ടിഎച്ച് മുസ്തഫ.
സ്വയം ഒഴിഞ്ഞില്ലെങ്കില്‍ രാഹുലിനെ അധ്യക്ഷ സ്ഥാനത്തു നിന്നു പുറത്താക്കണം. രാഹുല്‍ ഒരു ജോക്കറാണെന്നും രാഹുലിന്‍െറ കുട്ടിക്കളിയാണ് പാര്‍ട്ടിയെ തോല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്നും ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇപ്പോള്‍ ഒരു കൂട്ടം സ്തുതിപാഠകരുടെ കൂട്ടമായി മാറിയെന്നും എകെ ആന്‍റണിയും അക്കൂട്ടത്തില്‍ പെട്ടെന്നും അദ്ദേഹം പറഞ്ഞു. എറണാംകുളം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.