പന്തളം|
Last Modified വെള്ളി, 30 മെയ് 2014 (13:35 IST)
ബ്ലേഡ് മാഫിയയുടെ ഭീഷണിക്കെതിരെ പന്തളം പോലീസില്‍ സരിത നായരുടെ പരാതി.
ബ്ലേഡ് മാഫിയ തന്റെ അമ്മയുടെ സ്വത്ത് തട്ടിയെടുത്തുവെന്ന് കാണിച്ചാണ് പരാതി. കഴിഞ്ഞ ദിവസം അറസ്റ്റിലായ സണ്ണി ശ്രീധരന്‍ എന്നയാള്‍ക്കെതിരെയാണ് പരാതി.
ഇതിനിടെ അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്‍കുന്നതിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് ദിവസത്തെ സാവകാശം നല്‍കി.
നെഞ്ചുവേദനയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് കൊടതി സാവകാശം നല്‍കിയത്. മൂന്നു ദിവസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. ചികിത്സാ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കോടതി സരിതയ്ക്ക് സാവകാശം നല്‍കിയത്.