അനുബന്ധ വാര്‍ത്തകള്‍
- കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു
- ഒറ്റദിനം 26 ശതമാനം കോവിഡ് കേസുകളുടെ വര്‍ധന; കേരളം ഒന്നാമത് !
- ജനഗണമന മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധസിനിമ: സന്ദീപ് വാര്യർ
- കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പ്രചരിപ്പിച്ചു: തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ
- കേരളത്തിലേത് സ്ത്രീവിരുദ്ധ സർക്കാർ, ഉമാ തോമസിനൊപ്പം പ്രചാരണത്തിനിറങ്ങി കെ കെ രമ
പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി, അറസ്റ് ഉടൻ
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെയായിരുന്നു പിസി തോമസിന്റെ മതവിദ്വേഷം കലർന്ന പ്രസംഗം.ഇതില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടർന്ന് പിസി ജോർജിന്റെ ജാമ്യംറദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിലാണ് ജാമ്യം റദ്ദാക്കിയത്. പിസി ജോർജിനെ അറസ്റ് ചെയ്യാൻ ഫോർട്ട് എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.