ഒറ്റദിനം 26 ശതമാനം കോവിഡ് കേസുകളുടെ വര്‍ധന; കേരളം ഒന്നാമത് !

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (11:45 IST)

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,124 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചതിനേക്കാള്‍ 26.8 ശതമാനം പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കോവിഡ് രോഗികളുടെ എണ്ണം 4,31,42,192 ആയി ഉയര്‍ന്നു.

കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അതില്‍ തന്നെ കേരളമാണ് ഒന്നാമത്. കേരളത്തില്‍ മാത്രം 468 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കോവിഡ് കേസുകളില്‍ 22.03 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് ദേശീയ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :