1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Court against franco

ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Franco mulakkal
ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാട്ടിക്കൊണ്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വ്യക്തിവൈരാഗ്യം കൊണ്ടാണ് കന്യാസ്ത്രി ആരോപണം ഉന്നയിക്കുന്നതെന്നാണ് ഫ്രാങ്കോ ഹര്‍ജിയില്‍ പറഞ്ഞത്. 
 
എന്നാല്‍ ഹര്‍ജിക്ക് ഒരു യോഗ്യതയും ഇല്ലെന്ന് കാട്ടി സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. നേരത്തേ ഫ്രാങ്കോയ്‌ക്കെതിരെ ജാമ്യമില്ലാതെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാരണം അറസ്റ്റ് ഇതുവരെ നടന്നിട്ടില്ല.
അടുത്ത ലേഖനം
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്