സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും; നടപടികൾ ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (18:19 IST)
തിരുവനന്തപുരം: നയതന്ത്ര ബാഗ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രതികളൂടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ ആരംഭിച്ച്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിയ്ക്കാൻ ഇഡി രജിസ്ട്രേഷന്‍ ഐജിയ്ക്ക് കത്ത് നല്‍കി. പ്രതികളൂടെ സ്വർത്തുക്കളൂടെ പൂർണ വിവരങ്ങൾ ലഭ്യമായാൽ കണ്ടുകെട്ടുന്ന നടപടികളുമായി ഇഡി മുന്നോട്ടുപോകും. നിലവിൽ സ്വത്തുക്കൾ മരവിപ്പിയ്ക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

പ്രതികൾ കോടികളൂടെ ഹവാല പണം സംസ്ഥാനത്തേയ്ക്ക് കടത്തി എന്ന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണം കടത്തിയതിന് കമ്മീഷനിലൂടെ ലഭിച്ച പണം വിദേശത്തേയ്ക്ക് കൈമാറിയതായും സംശയം ഉണ്ട്. ഇക്കാര്യങ്ങളിൽ ഇഡി വിശദമായ അന്വേഷണം നടത്തും. കൺസൾട്ടൻസികളൂമായി സാമ്പത്തിക ഇടപാടുകൾ നടന്നോ എന്നതും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിയ്ക്കുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :