അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും; നടപടികൾ ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ്
- പ്രേതബാധയുണ്ടെന്ന പേരിൽ ഭർത്താവുമായി ലൈംഗിക ബന്ധം വിലക്കി, ഭർതൃപിതാവിനെതിരെ പരാതി നൽകി സ്ത്രീ
- പിതാവിനെ കൊന്ന കേസിലെ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം മകന് കുത്തിക്കൊന്നു
- രാമന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ: അരവിന്ദ് കെജരിവാള്‍
- കടലില്‍ ചാടിയ പ്രതിയുടെ മൃതദേഹം 15 ദിവസത്തിന് ശേഷം കണ്ടെത്തി
ഗായകന് എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ്
ഗായകന് എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എസ്പി ബാലസുബ്രമണ്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസമായി പനിയും ജലദോഷവും ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു.
കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ചികിത്സ തുടരാമായിരുന്നെന്നും എന്നാല്‍ വീട്ടുകാരുടെ സുരക്ഷ കണക്കിലെടുത്ത് താന്‍ സ്വയം ആശുപത്രിയിലേക്ക് മാറുകയായിരുന്നെന്നും ബാലസുബ്രമണ്യം പറഞ്ഞു. തനിക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.