ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ തീപ്പൊള്ളലേറ്റു മരിച്ചു

ദമ്പതികള്‍ വീട്ടില്‍ വെന്തുമരിച്ചു

vellanadu, fire, death വെള്ളനാട്, തീ, മരണം
വെള്ളനാട്| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (14:09 IST)
ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ തീപ്പൊള്ളലേറ്റു മരിച്ചു. വെള്ളനാട് പായ്കാട് അനീഷ് ഭവനില്‍ അജയന്‍ (55), ഭാര്യ അംബിക (52) എന്നിവരാണു കഴിഞ്ഞ ദിവസം വെന്തുമരിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചാണ് ഞായറാഴ്ച രാത്രി ഇരുവരും വെന്തുമരിച്ചത്.

ഇരുനിലവീട്ടിലെ താഴത്തെ നിലയിലാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. ഇവര്‍ക്കൊപ്പം രണ്ട് ആണ്‍മക്കളും മരുമക്കളുമാണു വീട്ടില്‍ ഉണ്ടായിരുന്നത്. പാതിരാത്രി കഴിഞ്ഞതോടെ ഹാളില്‍ ശബ്ദം കേട്ട് മകന്‍ അഭീഷ് ഉണര്‍ന്നു നോക്കിയപ്പോള്‍ ഹാളില്‍ കിടന്നുറങ്ങുന്ന അമ്മയുടെ പുറത്തു തീ ആളിപ്പടരുന്നതു കണ്ടു.

എന്നാല്‍ പത്ര ഏജന്‍റായ പിതാവ് അജയന്‍ വെളുപ്പിനു പത്രവിതരണം നടത്താന്‍ പോയിരിക്കും എന്ന് മക്കള്‍ കരുതി. എങ്കിലും തുടര്‍ന്നുള്ള തെരച്ചിലില്‍ അജയനേയും തീപിടിച്ച നിലയില്‍ കണ്ടെത്തി.

വീട്ടിലെ ബഹളം കേട്ട് എത്തിയ അയല്‍ക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും അവര്‍ എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :