ഭയപ്പെടുത്തുന്ന കാരണങ്ങള്‍ പലതുണ്ട്; വിമാന കമ്പനികള്‍ പാകിസ്ഥാന് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നു

പാകിസ്ഥാന് മുകളിലൂടെയുള്ള യാത്ര വിമാന കമ്പനികള്‍ ഭയക്കുന്നത് എന്തികൊണ്ട് ?

  indian airople , pakistan , air india , jet air service , india വിമാന കമ്പനികള്‍ , പാകിസ്ഥാന്‍ , ഇന്ത്യ , ജെറ്റ് എയര്‍വേസ് , വിമാനം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (13:58 IST)
കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ബന്ധം താറുമാറായ സാഹചര്യത്തില്‍ പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വിമാന കമ്പനികള്‍ അപേക്ഷ നല്‍കി. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍‌വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാന കമ്പനികളാണ് അധികൃതരെ സമീപിച്ചിരിക്കുന്നത്.

പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വയ്‌ക്കുന്നു എന്നാണ് വിമാന കമ്പനികള്‍ പറയുന്നതെങ്കിലും ഇതല്ല സത്യമെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുന്നതോടെ പാക് ഭീകരില്‍ നിന്നോ മറ്റോ ആക്രമണം ഉണ്ടാകുമോ എന്ന ഭയവും വിമാന കമ്പനികള്‍ക്കുണ്ട്.

പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാതയ്‌ക്ക് പകരം വ്യോമസേനയും നാവിക സേനയും ഉപയോഗിക്കുന്ന പാതയില്‍ കൂടി സര്‍വ്വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് വിമാന കമ്പനികളുടെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം നിയും തീരുമാനമെടുത്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :