ആലപ്പുഴ|
സജിത്ത്|
Last Updated:
ചൊവ്വ, 23 ഓഗസ്റ്റ് 2016 (13:14 IST)
മുഖ്യമന്ത്രിയുടെ സേവ പിടിച്ചുപറ്റാനായി അദ്ദേഹത്തെ കാണുന്ന പ്രശ്നമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താനും മുഖ്യമന്ത്രിയും ദ്വന്ദ്വയുദ്ധം നടത്തുന്നത് കാണാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. അതു ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെയും അദ്ദേഹത്തെയും തമ്മില്‍ തെറ്റിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പളളി ആരോപിച്ചു.
കെ കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ പ്രിയപ്പെട്ട ലീഡര്‍ പിണറായി വിജയനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എടുത്ത നിലപാടുകളും വെള്ളാപ്പള്ളി സ്വാഗതം ചെയ്തിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ എസ്എന്‍ഡിപിയുടെ സ്‌കൂളുകളും കോളേജുകളും വിട്ടുകൊടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.