കാഞ്ഞങ്ങാട്|
jibin|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (13:15 IST)
നിയമങ്ങള്‍ പാലിക്കുന്നതില്‍ കര്‍ക്കശ്യം കാണിക്കുന്ന എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പുതിയ പ്രസ്‌താവനയുമായി രംഗത്ത്. പതിനാല് സെക്കന്‍ഡ് തുറിച്ചു നോക്കിയാല്‍ കേസ് എടുക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് പുതിയ നിര്‍ദേശവുമായി സിംഗ് രംഗത്ത് എത്തിയിരിക്കുന്നത്.
ശല്യം ചെയ്യാൻ വരുന്നവരെ ആദ്യം രണ്ടു പെടപെടയ്ക്കുകയാണ് വേണ്ടതെന്നാണ് ഋഷിരാജ് സിംഗ് ഇന്ന് വ്യക്തമാക്കിയത്. രണ്ടു പെട കൊടുത്ത ശേഷം പരാതി കൊടുത്താൽ മതിയെന്നും കാസർകോട് ഉദിനൂർ ഗവ. സ്കൂളിൽ കുട്ടികളുമായി സംവദിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് ഇപ്പോഴത്തെ നിയമങ്ങൾ പര്യാപ്തമാണോ എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പതിനാല് സെക്കന്‍ഡ് തുറിച്ചു നോക്കിയാല്‍ കേസ് എടുക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഋഷിരാജ് സിംഗ് പുതിയ പ്രസ്‌താവന നടത്തിയിരിക്കുന്നത്.