സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 24 ജനുവരി 2026 (08:47 IST)
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ അനുമതിയില്ലാതെ കൊടികളും ബാനറുകളും ഉപയോഗിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ടു കോര്‍പ്പറേഷന്‍. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാല്‍ ആണ് സിറ്റി ജില്ലാ പ്രസിഡണ്ടിന് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പ്പറേഷന്‍ പിഴ നോട്ടീസ് നല്‍കിയത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സിറ്റിയില്‍ പ്രത്യക്ഷപ്പെട്ടത്.
നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈറുകളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ ബാനറുകള്‍ രണ്ടുമണിക്കൂറിനുള്ളില്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പ്പറേഷന്‍ കത്ത് നല്‍കി. എന്നാല്‍ ഇതില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. പിന്നാലെയാണ് കോര്‍പ്പറേഷന്‍ പിഴ ഇട്ടത്.