രേണുക വേണു|
Last Modified വെള്ളി, 23 ജനുവരി 2026 (12:27 IST)
ഫേസ് ക്രീം മാറ്റിവെച്ചതിന് കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ. എറണാകുളം പനങ്ങാട് സ്വദേശി നിവിയ ആണ് പൊലീസിന്റെ പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ സരസുവിനാണ് ക്രൂര മര്‍ദമേറ്റത്.
പതിവായി ഉപയോഗിക്കുന്ന ഫേസ് ക്രീം കാണാനില്ലെന്ന് പറഞ്ഞായിരുന്നു നിവിയയുടെ മർദനം. താൻ എടുത്തിട്ടില്ലെന്ന് അമ്മ പല ആവർത്തി പറഞ്ഞെങ്കിലും നിവിയ കേൾക്കാൻ കൂട്ടാക്കിയില്ല. മുഖത്തും ദേഹത്തും പരിക്കേൽപ്പിച്ച നിവിയ പിന്നീട് കമ്പിപ്പാര ഉപയോഗിച്ച് അമ്മയെ മർദിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് അമ്മ സരസുവിനെ ആശുപത്രിയിലെത്തിച്ചത്.
പിടിയിലായ നിവിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊലപാതകം, കഞ്ചാവ് തുടങ്ങിയ കേസുകളിൽ പ്രതിയാണെന്നും ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ നിവിയക്കെതിരെ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.