സിആര്‍ രവിചന്ദ്രന്‍|
Last Updated:
വെള്ളി, 23 ജനുവരി 2026 (17:08 IST)
ഫെയ്‌സ് ക്രീം മാറ്റിവെച്ചതിന് എറണാകുളത്ത്
കമ്പി പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് ആണ് സംഭവം നടന്നത്. സംഭവത്തില്‍ മകള്‍ നിവിയ അറസ്റ്റിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ നേരത്തെ പ്രതിയായിട്ടുള്ള വ്യക്തിയാണ്
30 കാരിയായ യുവതി. സരസു എന്ന 70 കാരിയായ മാതാവിനെയാണ് അതിക്രൂരമായി മര്‍ദ്ദിച്ചത്.
കഴുത്തിനു കുത്തിപ്പിടിച്ചതിനുശേഷം കമ്പി പാര കൊണ്ട് വാരിയെല്ല് അടിച്ചൊടിക്കുകയായിരുന്നു എന്ന് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കൊലപാതക കേസിലും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ലഹരി കേസിലും പ്രതിയാണ് ഇവര്‍. വയനാട് മാനന്തവാടിയില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത്. പിടിക്കപ്പെടുന്ന സമയത്ത് 10 വയസ്സുള്ള കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.