ഉമാ തോമസ് വെറും പരാജയം, തൃക്കാക്കരയിൽ മത്സരിപ്പിക്കരുത്, കോൺഗ്രസ് നേതൃത്വത്തിന് പരാതി

Sandra thomas, Uma Thomas, Rahul Mangootathil Case,Cyber Attack,സാന്ദ്രാ തോമസ്, ഉമാ തോമസ്, രാഹുൽ മാങ്കൂട്ടത്തിൽ, സൈബർ ആക്രമണം
Uma Thomas MLA/Facebook
അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (18:01 IST)
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കൊച്ചിയിലെ കോണ്‍ഗ്രസ് കോട്ടയായ തൃക്കാക്കരയില്‍ ഭിന്നത രൂക്ഷമാകുന്നു. നിലവിലെ എം.എല്‍.എ ഉമാ തോമസിനെതിരെ എ.ഐ.സി.സി (AICC) നേതൃത്വത്തിന് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. എം.എല്‍.എ എന്ന നിലയില്‍ ഉമാ തോമസ് വന്‍ പരാജയമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അവരെ വീണ്ടും മത്സരിപ്പിക്കരുതെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിലും ഉമാ തോമസ് വലിയ വീഴ്ച വരുത്തിയെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. മണ്ഡലത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ എം.എല്‍.എ പരാജയപ്പെട്ടു. ഇത്
പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും
ഉമാതോമസിനെ വീണ്ടും മത്സരിപ്പിച്ചാല്‍ മണ്ഡലം നഷ്ടമാകുന്ന സാഹചര്യം പോലുമുണ്ടാകാമെന്നും പരാതിയില്‍ പറയുന്നു.

കത്തിന്
പിന്നില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ അനുകൂലിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തിരെഞ്ഞെടുപ്പില്‍
മത്സരിക്കാന്‍ താന്‍ യോഗ്യയാണെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനമാണ് അന്തിമമെന്നും ദീപ്തി മേരി വര്‍ഗീസ് നേരത്തെ പ്രതികരിച്ചിരുന്നു. നിലവിലെ എം.എല്‍.എയെ മാറ്റിനിര്‍ത്തണമെന്ന് താന്‍ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും പ്രവര്‍ത്തകര്‍ക്കിടയിലെ ചേരിതിരിവ് നേതൃത്വത്തിന് തലവേദനയാകുകയാണ്.

പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് നിയമസഭയിലെത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്നുവന്ന ഈ വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :