വൃത്തിയാക്കാന്‍ കയറിയപ്പോള്‍ ക്ലാസ്മുറിയില്‍ മൂര്‍ഖന്‍ പാമ്പ്!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (15:57 IST)
വൃത്തിയാക്കാന്‍ കയറിയപ്പോള്‍ ക്ലാസ്മുറിയില്‍ മൂര്‍ഖന്‍ പാമ്പ്. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി വൃത്തിയാക്കല്‍ പരിപാടികള്‍ നടക്കുന്നതിനിടെയാണ് സംഭവം. കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ കയറിയവരാണ് പാമ്പിനെ കണ്ടെത്തിയത്.

നവംബര്‍ ഒന്നുമുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. 8,9 ക്ലാസുകള്‍ ഒഴികെയാണ് തുറക്കുന്നത്. നവംബര്‍ 15ശേഷം മുഴുവന്‍ പേര്‍ക്കും ക്ലാസുകള്‍ തുറക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമേ ക്ലാസുണ്ടായിരിക്കുകയുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :