കണ്ണൂരില്‍ ദേശീയ പാതയില്‍ പൂട്ടിയിട്ടിരുന്ന കടകളില്‍ വന്‍ തീപിടുത്തം; കാരണം അവ്യക്തം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (13:04 IST)
കണ്ണൂരില്‍ ദേശീയ പാതയില്‍ പൂട്ടിയിട്ടിരുന്ന കടകളില്‍ വന്‍ തീപിടുത്തം. രണ്ടുകടകളിലാണ് തീപിടുത്തം ഉണ്ടായത്. ഉദ്ഘാടനം നടത്താനിരുന്ന ഹോം അപ്ലയന്‍സിന്റെ അഞ്ചുമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്. അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.

കടയില്‍ ആരും ഉണ്ടായിരുന്നില്ല. 50ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :