കണ്ണൂരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (09:43 IST)
കണ്ണൂരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. വീടിന്റെ മറ്റുമുറികളില്‍ ആളുണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും പരിക്ക് പറ്റിയിട്ടില്ല. കാലപ്പഴക്കം കാരണമാണ് മേല്‍ക്കൂര തകര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :