അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിന് സ്വന്തം നിലയിൽ ഹോട്ട്‌സ്പോട്ട് മാറ്റാനാവില്ല, ആവശ്യമെങ്കിൽ കേന്ദ്രത്തെ സമീപിക്കാം
- ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി
- കൊവിഡ് 19: കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകൾ റെഡ് സോണിൽ
- ദുരിതാശ്വാസ നിധിക്ക് നൽകിയത് നേർച്ചപ്പെട്ടിയിൽ ഇടുന്ന പണമല്ല, പ്രതികരണവുമായി കെ എം ഷാജി
- കേരളത്തിലെ എല്ലാ ജില്ലകളിലും കാൻസർ ചികിത്സാകേന്ദ്രം
സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ്, 27 പേർ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ 394 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 147 പേർ ചികിത്സയിലാണ്.സംസ്ഥാനത്തുടനീളം 88,855 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 88,332 പേർ വീടുകളിലും 532 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 108 പേരെയാണ് ആശ്ഉപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം 27 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 17,400 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. ഇതിൽ 16,459 എണ്ണം നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമാവുന്നവരുടെ നിരക്കുയരുന്നത് വലിയ ആശ്വാസമാണ് കേരളത്തിന് നൽകുന്നത്. കാസർകോട് ഇന്ന് മാത്രം 24 പേർക്കാണ് രോഗം മാറിയത്.അതിനിടെ സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ ലോക്ക്ഡൗണിന് കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ ധാരണയായി.